Kit distribution

കോട്ടയം ഭദ്രാസനത്തിലെ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ,മെത്രാസനത്തിൽ ഉൾപ്പെടുന്ന ഒരു ദേവാലയത്തിലെ 35 കുടുംബങ്ങൾക്ക്‌ ഭക്ഷ്യധാന്യങ്ങളടങ്ങുന്ന കിറ്റുകൾ നൽകി .01. 06. 2020 തിങ്കളാഴ്ച പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽവെച്ച് കോട്ടയം ഭദ്രാസനസഹായ മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി കിറ്റുകൾ പള്ളിവികാരിക്കു കൈമാറി. ശേഷം ഭദ്രാസന സെക്രട്ടറി റവ. ഫാ. പി. കെ കുറിയാക്കോസിന്റെയും , MGOCSM ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ.  തോമസ് ഗീവർഗീസിന്റയും,   റവ. ഫാ. കുരിയൻ സക്കറിയുടയും നേതൃത്വത്തിൽ ദേവാലയത്തിലെത്തിച്ച് കിറ്റുകൾ വിതരണം ചെയ്തു